"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

06 June 2017

ജീവിത വഴികൾ























ഇപ്പോൾ ഞാനൊരു വഴിയുടെ അന്ത്യത്തിലാണ്.
മുന്നോട്ടു നയിക്കാൻ കൂട്ടായി ഞാൻ മാത്രം.

ഒറ്റപ്പെടലിന്റെയും, ഒഴിവാക്കപ്പെടലിന്റെയും
വേദനയില്ലിപ്പോൾ തെല്ലും.
മുന്നിൽ മറ്റൊരു മുഖം.

പ്രതീക്ഷയുടെ, നഷ്ട്ടങ്ങൾ തിരിച്ചു പിടിക്കലിന്റെ
സുവർണ്ണ ദിനങ്ങളിലേക്കുള്ള കൂട്ടിനായി,
ഒരു തൊട്ടാർവാടി.

അതിന്റെ മുള്ളുകൾ പക്ഷെ എന്നെ
ഒട്ടും വേദനിപ്പിക്കുന്നില്ല.
പഞ്ചസാരയുടെ മധുരവും പകരുന്നില്ല.

പ്രതീക്ഷയുടെ പുതിയ വഴികളിൽ
നന്മയുടെ ഒരായിരം പുലരികളിലേക്കുള്ള
ചുംബനപ്പൂവുകൾ മാത്രം.

അതിനിപ്പോൾ ചെമ്പക ത്തിന്റെയും,
മുല്ലയുടെയും, ലാങ്കി യുടെയും ഗന്ധം.

No comments:

Search Blog Post