"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

27 October 2010

സ്നേഹം



നിന്റെ മാറിലെ ചെമന്ന കച്ചകള്‍ കാറ്റില്‍ പതിയെ ഉലഞ്ഞപ്പോള്‍, അറിയാതെ ഞാനെന്റെ കണ്ണുകള്‍ എങ്ങോ ചലിപ്പിച്ചു പോയി. അതിനന്ത്യം നിന്നെ നെഞ്ചോടടുപ്പിച്ചായിരുന്നു.

 കലങ്ങിയ കണ്ണിലെ കണ്മഷി തുണ്ടുകള്‍ അറിയാതെ നാണിച്ചു പോയിരുന്നു, ശ്വാസം നെഞ്ചില്‍ ഒരു തിരയായ് ആര്‍ത്തിരമ്പും പോലെ.

 നെഞ്ചില്‍ നിന്നിറ്റിറ്റു വീണ സ്നേഹത്തിന്റെ ചെറിയ കണങ്ങള്‍ മെല്ലെ അരിച്ചിറങ്ങും പോലെ, നിന്നില്‍ ആഴ്ന്നിറങ്ങുബ്ബോളും അറിഞ്ഞില്ല ഞാന്‍ നിന്നെ ഇത്രയേറെ സ്നേഹിക്കുന്നു എന്ന്.

 ദൂരെ നോക്കെത്താ ദൂരത്ത് മിന്നി മറയുന്ന നക്ഷത്രങ്ങള്‍ പോലും, ഞാന്‍ കൊടുത്തുവിട്ട ചുംബനങ്ങള്‍ നിനക്ക് നല്കാന്‍ മറന്നില്ലല്ലോ.

 അമ്പിളിമാമന്റെ കുമ്പിളില്‍ നിറയെ പകര്‍ന്നു നല്‍കിയ സ്നേഹത്തിന്റെ പൂക്കള്‍, വാടാതെ, കണ്ചിമ്മാതെ, മാറോടടക്കി പിടിച്ചതും, എന്തിനായിരുന്നു.

 ഒടുവില്‍ ജീവശ്വാസത്തില്‍ നമ്മള്‍ നിറച്ച വര്‍ണ്ണ ബല്ലൂന്‍ ഒരു ചെറിയ സൂചിതുമ്പില്‍ നീ പൊട്ടിച്ചു കളഞ്ഞപ്പോള്‍, അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ എത്ര തുടച്ചിട്ടും മായാതെ ദേഹത്ത് ഇഴകി ചേര്‍ന്നിരിക്കുന്നു.

No comments:

Search Blog Post