"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

17 October 2012

ഇന്നലത്തെ മഴയില്‍

































ഇന്നലെ മനസ്സില്‍ ഒരു വലിയ മഴ പെയ്തു
തുലാവര്‍ഷം ആടി തിമിര്‍തപോലെ ഒരു മഴ 
കുറെ നനഞ്ഞു പോയിരിക്കുന്നു  ഞാന്‍

തുള്ളിക്കൊരുകുടം കണക്കെ പെയ്ത മഴയില്‍
തണുത്തുറഞ്ഞു നില്‍ക്കുമ്പോള്‍ 
ദൂരെനിന്നും ഒരുനിലവിളി ശബ്ദം
കേള്‍ക്കുന്നപോലെ ...
ആരോ ഒരാള്‍

എന്‍റെ കാലൊച്ച കേള്‍ക്കാന്‍ വേണടി മാത്രം
കരയുന്ന പോലെ ...
അയാളുടെ അടുതെക്കടുക്കാന്‍ മനസ്
തുടിക്കുന്നപോലെ ...

ഞാന്‍ പതിയെ നടന്നു
മനസ് വഴിതെളിച്ചുകൊണ്ടിരുന്നു
അതാ ...
വര്‍ഷങ്ങളായി തന്നിലേക്കെത്താന്‍
കാത്തിരുന്ന ഒരാള്‍ ...

ഈ മഴയായി പെയ്തത്
അയാളുടെ കണ്ണുനീരായിരുന്നോ
കണ്ണുനീര്‍ തുള്ളികളാല്‍ തീര്‍ത്ത
മഴവെള്ളപ്പാച്ചില്‍ ഒടുവില്‍ അയാളെ 
എന്‍റെ  അടുത്ത് എത്തിച്ചിരിക്കുന്നു

അയാളുടെ ദേഹം തണുത്തു
വിറയ്ക്കുന്നുണ്ടായിരുന്നു 
കണ്ണുകളില്‍ തിളക്കം കാണാമായിരുന്നു
ആഗ്രഹിചിടത്ത് എത്തിയതിന്‍റെ
സന്തോഷം ആ മുഖത്ത് തെളിഞ്ഞു
നിക്കുന്നുണ്ടായിരുന്നു  ...

ഒരു ദൈവനിയോഗം പോലെ
ഇനിയുള്ള ജീവിതത്തില്‍ ഒരു ഏടായി
ഒരു നല്ല സുഹൃത്തായി
അയാള്‍ ഇനിയും ...

No comments:

Search Blog Post