"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

06 November 2014

പ്രണയം

























പ്രണയം, എന്നെ വട്ടു പിടിപ്പിക്കുന്നു
കാല്പനികതയുടെ ലോകത്തേക്ക്
വലിച്ചടുപ്പിക്കുന്നു ...

വാക്കുകളുടെ ഹീനമായ മുഖം
തുറന്നു കാട്ടുന്നു ...

ഓർമകളുടെ പുസ്തകത്തിലെ
വർണ്ണത്താളുകളിൽ
വിറയാർന്ന കൈകളാൽ കോരിവരച്ച രൂപം
മനസ്സിൽ ആളിക്കത്തിക്കുന്നു

അതെ,
മനസ്സിൽ മഴയായും, തണുപ്പായും
അരിച്ചിറങ്ങി നിഞ്ചിൽ കെട്ടി നിന്നെന്നെ
കഷായപ്പനി കൊള്ളിച്ച
നിന്‍റെ പ്രണയം ...


ഓർമകളുടെ അതിപ്രസരത്താൽ
കാലത്തിനും മായ്ക്കാനാവുന്നില്ല

അത് ചിലപ്പോൾ
എനിക്കും നിനക്കും ഇടയിലെ അതിർ വരമ്പുകൾ
ഇല്ലാതാക്കിയ ഒരു വികാരമായിരിക്കാം ...

നീ എന്‍റെതാണ് എന്ന അഹങ്കാരത്തിനു മേൽ
തുളഞ്ഞു കയറിയ ഇരുമ്പ് പാളി പോലും
ഇന്നു ദ്രവിച്ചു പൊയിരിക്കുന്നു..

പക്ഷെ

ഒന്നെനിക്കറിയാം

നീ എന്ന പ്രണയം ...

അതെന്നെ അന്നും, ഇന്നും, എന്നും

വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ...

No comments:

Search Blog Post