"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

08 January 2016

സ്നേഹത്തോടെ വിട ചൊല്ലുന്നു, മറക്കില്ല നിന്നെ ഒരിക്കലും.


ഒരു മഴ പെയ്തു തോർന്നിരിക്കുന്നു, ഇനി എന്നോടൊപ്പം മഴനനയാൻ ക്ലാരയുണ്ടാവില്ലെന്ന് ഇന്നലെയാണറിഞ്ഞത്.

വെറുമൊരു മഴക്കാലമല്ല ജീവിതത്തിൽനിന്നകന്നത് മറിച്ച് എന്നുമെന്നെ പെയ്തു നനയിക്കാൻ നീയുണ്ടാകുമെന്ന വിശ്വാസമാണ് ഒരുപാട് വിങ്ങലുകൾക്കൊപ്പം ഇന്നലെ അന്യമായത്
Post a Comment

Search Blog Post