"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

06 June 2017

ജീവിത വഴികൾഇപ്പോൾ ഞാനൊരു വഴിയുടെ അന്ത്യത്തിലാണ്.
മുന്നോട്ടു നയിക്കാൻ കൂട്ടായി ഞാൻ മാത്രം.

ഒറ്റപ്പെടലിന്റെയും, ഒഴിവാക്കപ്പെടലിന്റെയും
വേദനയില്ലിപ്പോൾ തെല്ലും.
മുന്നിൽ മറ്റൊരു മുഖം.

പ്രതീക്ഷയുടെ, നഷ്ട്ടങ്ങൾ തിരിച്ചു പിടിക്കലിന്റെ
സുവർണ്ണ ദിനങ്ങളിലേക്കുള്ള കൂട്ടിനായി,
ഒരു തൊട്ടാർവാടി.

അതിന്റെ മുള്ളുകൾ പക്ഷെ എന്നെ
ഒട്ടും വേദനിപ്പിക്കുന്നില്ല.
പഞ്ചസാരയുടെ മധുരവും പകരുന്നില്ല.

പ്രതീക്ഷയുടെ പുതിയ വഴികളിൽ
നന്മയുടെ ഒരായിരം പുലരികളിലേക്കുള്ള
ചുംബനപ്പൂവുകൾ മാത്രം.

അതിനിപ്പോൾ ചെമ്പക ത്തിന്റെയും,
മുല്ലയുടെയും, ലാങ്കി യുടെയും ഗന്ധം.

ചെണ്ട മേളം


വാക്കുകളും, നിശബ്ദദയും തമ്മിലുള്ള
അന്തരം ഏറിവരുന്നു.
ജീവിതത്തിൽ സ്വന്തമെന്നു കരുതി
കെട്ടിപ്പൊക്കിയ പലതും
അടിത്തറയിളകി നിലം പൊത്താൻ
കാത്തുനിൽക്കുന്നു.

അല്ലെങ്കിൽ വേരിറങ്ങാത്ത മരം പോലെ
ചെറിയ ചാറ്റൽ മഴയിൽ പോലു മാടിയുലയുന്നു.

കനത്ത ഇടിയിലും, മഴയിലും ഇടറാതെ നിന്ന
നെഞ്ചിൽ, ആഴത്തിൽ കുത്തിയിറക്കിയ
കത്തിപോലുമിന്നുറച്ചുപോയിരിക്കുന്നു.

ചോരയുടെ നിറംപോലുമെന്റെ സങ്കടത്താൽ
മങ്ങിയിരിക്കുന്നു .

മറക്കാനും, പൊറുക്കാനും പറ്റാതെ
ആഴത്തിലേറ്റ ചില മുറിവുകൾ.

നിശബ്ദദ ഇരുട്ടിൽ ഓടിയൊളിക്കുന്നു.

ചെവിയിൽ അവന്റെ ചെണ്ട മേളം മാത്രം.
എത്ര കേട്ടിട്ടും മതിവരാതെ
കൊതിയോടെ വീണ്ടും, വീണ്ടും
അതിനായി മാത്രം കാതോർക്കുന്നു.

19 March 2016

സ്വർഗവാതിലിൽഅയാൾ മരിച്ചിരിക്കുന്നു ..
ഡോക്ടറുടെ സ്ഥിരീകരണം ..

ആർക്കും മിഴി നൽകാതെ ആത്മാവിനേയും കൂട്ടി ചിത്രഗുപ്തൻ അതിനകം തന്നെ സ്ഥലം വിട്ടിരുന്നു

ചാനൽ ചർച്ചകൾ
കണ്ണീരിൽ കുതിർന്ന നുണ പറച്ചിലുകൾ

സ്വർഗവാതിലിൽ ആത്മാവിന്റെ കാത്തുനിൽപ്പ്
അവിടത്തെ എൽ ഇ ഡി സ്ക്രീനിൽ തന്റെ മരണ വാർത്തയുടെ
തത്സമയ ചർച്ചകൾ കണ്ടു വീർപ്പുമുട്ടി നില്ക്കുന്ന ആത്മാവിനോടായി ദൈവം

"താങ്കൾ ഇപ്പോൾ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്, ആ ലോകത്തെ രണ്ടു രാജ്യങ്ങൾ, അതിൽ എവിടേക്ക് പോകണം എന്ന് തീരുമാനിക്കാൻ ചില ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരങ്ങൾ നല്കണം "

ആത്മാവിന്റെ മുഖത്ത് ആകാംഷ

ദൈവത്തിന്റെ ആദ്യത്തെ ചോദ്യം - നിങ്ങൾ ഭൂമിയിൽ വെച്ചു ചെയ്ത പത്തു നല്ല കാര്യങ്ങൾ പറയാൻ ആയിരുന്നു, രണ്ടാമത്തേത് പത്തു ചീത്ത കാര്യങ്ങളും

ചോദ്യം എന്തു തന്നെ ആയാലും ആത്മാവ് ആഗ്രഹിച്ചിടത്തു തന്നെ എത്തി
അതെവിടെയായിരിക്കും ?

31 January 2016

ഓർമച്ചിതലുകൾ


അതൊരൊർമ്മച്ചിതലാണ് ...

പണ്ടെപ്പോളോ മനസ്സിൽ എഴുതി  നിറക്കാതെ പോയ
ചിതൽ താളുകൾ ..

അതിന്നലെ വീണ്ടുമെന്നെ തേടിയെത്തി ...
കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു...

ആ താളുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന
ചില ചോദ്യങ്ങൾ ബാക്കിയാക്കി ...

പണ്ട്, കോളേജ് ലൈബ്രറിയുടെ വരാന്തയിൽ കണ്ട
ഒരു പേടിതൊണ്ടി പെണ്ണ് ..

കാലം അവളെ കുറേ മാറ്റിയിരിക്കുന്നു
അവളിന്നു  കൂടുതൽ സുന്ദരിയായിരിക്കുന്നു..
കൂടുതൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു ...
അവളുടെ ഭാഷയിൽ പറഞ്ഞാൽ 'കുറേ ബോൾഡ് ആയിരിക്കുന്നു'

എന്തിനാണ് അന്നാ താളുകളിൽ ചിലത് കീറിയെറിഞ്ഞു അവൾ പോയതെന്നറിയാൻ മനസു കുറേ ആശിച്ചിരുന്നു

ഇനിയതറിയണ്ടാ ചിലപ്പോളതവളെ വിഷമിപ്പിക്കലാവും ..
ആഹ് ചില സത്യങ്ങൾ അതങ്ങനെ തന്നെ ഇരിക്കട്ടെ അല്ലെ  ..

പക്ഷെ, നീണ്ട ഒൻപതു വർഷങ്ങളുടെ മൗനം
അതൊരു നഷ്ട്ടം തന്നെയാണ്
ഇനിയൊരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത
വലിയ നഷ്ട്ടം

പ്രണയം അത് വാക്കിനെക്കാൾ മനോഹരമാവുന്നത്
നഷ്ട്ടപെട്ടതിൽ ചിലതു തിരിച്ചു കിട്ടുമ്പോൾ തന്നെയാണ്...

കാലമിപ്പോൾ മുഖം തിരിഞ്ഞു നിന്ന് ചിരിക്കുന്നുണ്ടാവും,
ആ പഴയ കടലാസു കഷണങ്ങളെ ഇവനിനി
എന്തു ചെയ്യുമെന്നോർത്ത് ... അതെനിക്കിന്നു കണ്ണീരും ...

08 January 2016

സ്നേഹത്തോടെ വിട ചൊല്ലുന്നു, മറക്കില്ല നിന്നെ ഒരിക്കലും.


ഒരു മഴ പെയ്തു തോർന്നിരിക്കുന്നു, ഇനി എന്നോടൊപ്പം മഴനനയാൻ ക്ലാരയുണ്ടാവില്ലെന്ന് ഇന്നലെയാണറിഞ്ഞത്.

വെറുമൊരു മഴക്കാലമല്ല ജീവിതത്തിൽനിന്നകന്നത് മറിച്ച് എന്നുമെന്നെ പെയ്തു നനയിക്കാൻ നീയുണ്ടാകുമെന്ന വിശ്വാസമാണ് ഒരുപാട് വിങ്ങലുകൾക്കൊപ്പം ഇന്നലെ അന്യമായത്

23 December 2015

ജോസൂട്ടിക്ക് ഇനിയും പറയാനുണ്ടേ ...

ഞാനിപ്പോളും ജോസൂട്ടി യോടൊപ്പമാണ്

ജിത്തു ജോസഫ്‌ ന്‍റെ "Life of Josutti" കണ്ടു തീർന്നിട്ടും, മനസ്സിൽ ജോസൂട്ടി ഇനിയും കുറേയേറെ പറയാൻ ബാക്കിവെച്ച് മുന്നിൽ തന്നെ നിൽക്കുകയാണ്.

ഈ ചിത്രം കണ്ട ദിവസം വിഞ്ചി എന്നെ വിളിച്ചു പറഞ്ഞ വാക്കുകൾ ഇന്നും മനസിലുണ്ട് എന്നിട്ടും എന്തുകൊണ്ടാണ് കാണാൻ വൈകിയത് എന്ന് ചോദിച്ചാൽ "എല്ലാറ്റിനും അതിന്‍റെതായ സമയമില്ലേ ദാസാ" എന്നെ മറുപടിയുള്ളൂ.

ഞാനും ജോസൂട്ടിയും തമ്മിൽ എന്താണ് ബന്ധം..

പണ്ടെ എനിക്കായി മാത്രം ദൈവത്തോട് പ്രാർഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല
അതിൽ വീട്ടുകാരും, കൂട്ടുകാരും, പ്രിയപ്പെട്ടവരും മാത്രമേ ഉണ്ടായുള്ളൂ

മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാൻ ജോസൂട്ടിയെ പഠിപ്പിക്കുന്നത് അച്ഛനാണെങ്കിൽ എനിക്കത് ഒൻപതാം ക്ലാസ്സിലെ പ്രിയകൂട്ടുകാരൻ ഷോണിയാണ്

ആരുടേയും മനസ് വിഷമിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല, പലപ്പോളും അവരുടെ വേദനയിൽ ചേർന്ന് നില്ക്കാതിരിക്കാൻ കഴിയാറില്ല

ജീവിതത്തിൽ പരിചയപ്പെടുന്ന ഓരോ വ്യക്തികളും ഓരോ അധ്യായങ്ങളായി തന്നെ നിറഞ്ഞു നിൽക്കാറുണ്ട് ജീവിതത്തിൽ, പക്ഷെ ഓരോ കാലഘട്ടങ്ങളിൽ അവർ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ പൂർത്തിയാക്കി ഓരോ പേജിതളുകളിലേക്ക് മറയുമ്പോൾ മറയാതെ മായാതെ ചിലർ മാത്രം എല്ലാ പേജിലും നിറഞ്ഞു നിൽക്കാറുണ്ട് പേനയിലെ കട്ടി മഷി തീർന്നുപോയെന്നറിഞ്ഞിട്ടു പോലും

ജീവിതത്തിൽ ആദ്യത്തെ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറയുന്നതിനേക്കാൾ യഥാർത്ഥ പ്രണയം എന്നതായിരിക്കും ശരി

ചിലപ്പോൾ അത് നഷ്ട്ടപ്പെടാതിരിക്കുന്നത്, നേടാൻ ആവാത്തതിനാൽ തന്നെയാണ് അല്ലെങ്കിൽ "വന്ദനം" സിനിമ നമ്മൾ എന്നേ മറന്നു കളഞ്ഞേനെ

അച്ഛന്‍റെ നന്മയെ ജീവനായ് കൊണ്ട് നടന്നിട്ട് എന്ത് നേടി എന്ന നിസ്സഹായത ജോസ്സുട്ടിയെ പ്പോലെ എന്നെയും പലതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു

ചിലപ്പോൾ ഈ ചിത്രത്തിലെ പല അവസ്ഥകളിലും നേരിട്ടോ അല്ലാതെയോ ഞാനും സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന ചില അറിവുകൾ, പക്ഷെ ഒരിക്കലും എന്‍റെ ശരികൾ എന്ന അതിർ വരമ്പുകൾക്ക് അപ്പുറത്തേക്ക് ഞാനാരെയും കടത്തിവിടാറില്ല

എന്‍റെചിന്തകളും, പ്രവർത്തികളും കൊണ്ട് നിറഞ്ഞു നിന്ന ഒരു ചിത്രം അതെനിക്ക് മുന്നിൽ സമ്മാനിച്ച ജിത്തു ജൊസെഫിനു നന്ദി ,

പക്ഷെ ജോസ്സൂട്ടിക്കു ഇനിയും കുറേയേറെ പറയാനുണ്ട് അത് കേൾക്കാൻ ആരൊക്കെയോ കൂടെതന്നെയുണ്ട് ...

11 November 2015

നന്മയും - തിന്മയും

ഒരു പുസ്തകം അത് എഴുതിയ ആളുടെ മനസും,
ചിന്തകളും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്

അടുത്തിടെ നവ മാധ്യമങ്ങളിലൂടെ പ്രശസ്തയായ
ദീപ നിശാന്ത് എന്ന ദീപ ടീച്ചറുടെ
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ" എന്ന
പുസ്തകം വായിക്കാൻ ഇടയായി

ഷാർജ പുസ്തകോത്സവത്തിൽ തീർത്തും
യാത്രിശ്ചികമായി കണ്ട ഒരു പുസ്തകം
വെറുതെ തുറന്നു കണ്ണോടിച്ചപ്പോൾ
വാങ്ങാം എന്ന് തോന്നി

അതിലെ സോളമനോടുള്ള ആരാധനയും,
ജാതി പറയുന്നവരോടുള്ള അമർഷവും,
ബാല്യം പെട്ടെന്ന് തീർന്നതിലുല്ല നിരാശയും,
എണ്ണപ്പെട്ട മാധ്യമ സംസ്കാരം ഉണ്ടാകുന്നതിനു
മുൻപ് ഒരു കൗമാരക്കാരി ക്കുണ്ടായിട്ടുള്ള വിശ്വാസവും
എല്ലാം ഒരു നല്ല മനസ്സിൽ നിന്നെ ഉണ്ടാവു
എന്ന് തോന്നിപ്പോയി

തല്ലത്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന
ആത്മ സംത്രിപ്തിയെക്കാൾ വലുതായി
എന്തുണ്ട് ഈ ലോകത്ത് ...

നന്മ മരിക്കുമ്പോൾ തിന്മ ജനിക്കുന്നു ..
നന്മ മരിക്കാതെയും, തിന്മ ജനിക്കാതെയും
ഇരിക്കട്ടെ എന്ന പ്രാർഥനയോടെ ...

Search Blog Post