"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

27 October 2014

ഓർമ്മകൾ വിടപറയും മുൻപേ ...




ഓർമ്മകൾ ..
ആ വാക്കിനു അർത്ഥങ്ങൾ പലതുണ്ട്
ജീവിതത്തിൽ കൊഴിഞ്ഞു പോയ
ചിതലരിച്ചുകൊണ്ടിരിക്കുന്ന
ചില അദ്ധ്യായങ്ങൾ ...


ചിലപ്പോൾ അതൊരു സുഖമുള്ള അനുഭൂതിയാണ്
മനസിനെ കുത്തിനോവിക്കലാണ്
കണ്ണിനെ ഈറനണിയിക്കുന്ന,
വാക്കുകളെ നിശബ്ദമാക്കുന്ന
ഒരു ഭൂതകാല യാത്രയാണ്


ഇനി നടക്കാൻ ഇടയില്ലാത്ത
ജീവിതം എന്ന പുസ്തകത്തിലെ
ചില മഷി പുരണ്ട അധ്യായങ്ങളാണ്



മരണം മനസിനെ കവർന്നെടുക്കും നാൾ വരെ
ആരുടേയും അനുവാദത്തിനു കാത്തുനിൽക്കാതെ
ആരേയും ഓർക്കാനും, ഓമനിക്കാനും
ദൈവം പകർന്നു തന്ന ദിവ്യായുധമാണ്.


ഓർമ്മകളെക്കാൾ സൗന്തര്യമുള്ള
സുഗന്തമുള്ള ഏക വസ്തു ലോകത്ത് അത്
ചിലപ്പോൾ ഓർമ്മകൾ തന്നെ ആയിരിക്കും

No comments:

Search Blog Post