"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

25 October 2015

പ്രേമവും - പ്രണയവും

വളരെ അവിചാരിധമായി ഞാനിന്നലെ "എന്നു നിന്‍റെ മൊയ്ദീൻ" കണ്ടു.
അജ്മാൻ സിറ്റി സെന്‍റെർ  വോക്സ് മൂവീസിൽ ടിക്കറ്റ് എടുക്കാൻ ഉള്ള ആ വലിയ തിരക്കിലെ 'ക്ലോസ്ഡ് ബോർഡ്‌' നു മുന്നിൽ നിന്നും മടങ്ങാൻ തുടങ്ങുമ്പോൾ ആരോ ഒരാൾ ടിക്കറ്റ്‌ വേണോ എന്നു തിരക്കി. അയാളുടെ കയ്യിൽ നിന്നും ടിക്കറ്റ്‌ വാങ്ങി ഉള്ളിലേക്ക് നടക്കുമ്പോളും മനസ്സിൽ പ്രതീക്ഷയുടെ വലിയ ഭാരം ഒട്ടും തന്നെ ഇല്ലായിരുന്നു. 

പടം തുടങ്ങി അൽപനേരത്തെ വിരസത. റീലുകൾ തിരിയും തോറും പതിയെ മൊയ്തീന്‍റെയും, കാഞ്ചന മാലയുടെയും പ്രണയത്തിന്‍റെ തീവ്രത കൂടി കൂടി വന്നു.  

വീട്ടുകാരോടും, അനിയത്തിമാരോടും ഉള്ള സ്നേഹം അവളെ അവനിൽ നിന്നും വർഷങ്ങൾ അകറ്റി നിർത്തിയപ്പോൾ, പ്രണയത്തിന്‍റെ സുഖം അതിനു കാലം വളമായ് തീർന്നിരുന്നു. 

മുക്കത്തെ മഴ കൂടുതൽ സുന്തരമായി തോന്നി. ഗോപി സുന്ദറിന്‍റെ സംഗീതം അതിനെ കൂടുതൽ മനോഹരമാക്കി.

നാടിനോടുള്ള ഇഷ്ട്ടതാൽ മുക്കം വിട്ടു പോകേണ്ടിവരുമെന്ന വിഷമം അവരെ തീർത്തും അസ്വസ്ഥരാക്കിയിരുന്നു. 

പ്രണയിനിയുടെ കാൽപാദം പതിഞ്ഞ മണ്ണിനോട് പോലും അവനു പ്രണയമായിരുന്നു, ഇരുവഞ്ഞി പുഴയിലെ വെള്ളം അവൾക്ക്‌ അമൃതും 

ചേച്ചി പോയാൽ അനിയത്തി എന്ന 'പ്രേമം' മോഡലിനേക്കാൾ വളരെ ഹൃദയ സ്പർശിയായി തോന്നി കാഞ്ചന മാലയുടെ തോരാത്ത കാത്തിരിപ്പിന്. ഒരുപക്ഷെ പ്രേമവും, പ്രണയവും തമ്മിലുള്ള വ്യത്യാസത്തിന്‍റെ തുറന്ന പുസ്തകം കൂടിയായി "എന്നു നിന്‍റെ മൊയ്ദീൻ" 

തീർച്ചയായും സംവിധായകാൻ വിമലിനും സങ്കത്തിനും കുറച്ചധികം നന്മകൾ പ്രക്ഷകരിലെക്കെത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് തീർത്തും സന്തോഷകരമാണ്

No comments:

Search Blog Post