"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

28 October 2015

സാക്ഷി






















സാക്ഷിക്കെന്താ കൊമ്പുണ്ടോ ?

പഴയൊരു ചാനൽ പ്രോഗ്രാമിലെ വാചകമാണ്
പക്ഷെ, ഇന്നത്തെ സാഹചര്യങ്ങളിൽ
തീർത്തും പ്രസക്തമായ ഒന്ന്

പണം ഇല്ലാത്തവനും, അധികാരം ഇല്ലാത്തവനും
നാട്ടിൽ നിയമ സമത്വം നഷ്ട്ടപ്പെടുമ്പോൾ

ചെകുത്താന്‍റെ  കീശയിലെ പണം മോഹിച്ചും,
സ്വന്തം ശരീരത്തിലെ ജീവന് വേണ്ടിയും
സാക്ഷികൾ മൊഴി മാറ്റി പറയുമ്പോൾ

ഒരുപാട് അമ്മമാരുടെയും, സഹോദരി മാരുടെയും
കണ്ണീരിനു വിലയില്ലാതാകുമ്പോൾ

സാക്ഷിയുടെ കൊമ്പൊടിഞ്ഞു പോകുന്നു ..

ഇതെല്ലാം കണ്ടുനിൽക്കുമ്പോൾ എന്‍റെ മനസ്സിൽ
ഒരു ചോദ്യം ബാക്കിയാവുന്നു

കണ്ണും, ചെവിയുമില്ലാത്ത നമ്മുടെ
നീധിപീOo സമാധിയായിട്ടിപ്പോൾ
എത്ര വർഷങ്ങളായി ?

No comments:

Search Blog Post