ഈ ഓർമ്മക്കുറിപ്പുകൾ അവർക്കാണ്
എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച
മനസ്സിൽ ഞാൻ ആദരിക്കുന്ന എന്‍റെ ഗുരുക്കന്മാർക്ക്
''ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്ന
ചേലുറ്റ വെള്ളാമ്പല്‍ കൊണ്ടു നൽകാൻ
വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍
തീരത്ത് പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാന്‍
എന്‍തോഴി ചോല്ലുകില്‍ ചന്ദ്രനെക്കൂടിയും
തണ്ടോടറുത്തു ഞാന്‍ കൊണ്ടുനല്‍കും...''
എന്നെഴുതിയ വൈലോപ്പിള്ളിക്കും
പ്രണയത്തിന്‍റെ സുഗന്തവും,
കണ്ണീരിന്‍റെ നനവും,
ജീവിതത്തിന്‍റെ പച്ചയായ മുഖവുമായി
മജീദും, സുഹ്റയും
ബാല്യകാലസഖി യിലൂടെ വൈക്കം മുഹമ്മദ് ബഷീറും
"ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും.." എന്നെഴുതിയ കുഞ്ഞുണ്ണി മാഷും
പ്രണയത്തിന്‍റെ വ്യത്യസ്ഥ ഭാവങ്ങൾ എന്നെ പഠിപ്പിച്ചു
മാധവിക്കുട്ടിയിൽ നിന്ന് കമല സുരയ്യയായ നീർമാദളത്തിന്‍റെ കൂട്ടുകാരിയും..
പ്രണയത്തിന്‍റെ മുല്ലമൊട്ടുകൾ ഒളിച്ചു വെച്ച് തനിച്ചു യാത്രപോയ നന്ദിതയും ..
പല കാലഘട്ടങ്ങളിലായി എന്നെ പ്രണയിക്കാൻ പഠിപ്പിച്ചു
പക്ഷെ,
ഒന്നെനിക്കറിയാം
ആദ്യമായ് പ്രണയിച്ച പെണ്ണും
സ്വന്തമായ് പ്രണയിച്ച പെണ്ണും
ഭ്രാന്തമായ് പ്രണയിച്ച പെണ്ണും
ഇന്നെനിക്കൊപ്പമില്ല ...
No comments:
Post a Comment