"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

07 September 2015

അവസാനവാക്ക് ..

അതെന്‍റെ അവസാന വാക്കായിരുന്നു
അതു കേൾക്കാൻ കൂടെ ആരും തന്നെ ഉണ്ടായില്ല ..

നാല് ചുമരുകൾക്കുള്ളിലെ  മങ്ങിയ വെളിച്ചത്തിൽ
വിയർപ്പുതുള്ളികളാൽ പൊതിഞ്ഞു
ഞാനെന്‍റെ അവസാന ശ്വാസത്തിനായി
കാതോർത്തു...

കുറെ ഉച്ചത്തിൽ ഞാനെന്‍റെ വാക്കുകളെ
ശ്വാസത്താൽ തള്ളിയകറ്റാൻ  ശ്രമിച്ചു

അതുവരെ എന്നെ സ്നേഹിച്ചിരുന്ന,
ഞാൻ വിശ്വസിച്ചിരുന്ന അക്ഷരങ്ങൾ
ഒരൊറ്റുകാരനെ പോലെ കളിയാക്കി ചിരിച്ചു

ഇല്ല, എനിക്കതു പറഞ്ഞേ തീരു. അല്ലാതെ
എന്‍റെ ആത്മാവിനു ഈ ദേഹവും, ഭൂമിയും
വിട്ടുപോകാൻ സാധ്യമല്ല ..

ഇനിയുമതെന്തിനത് മറച്ചുവെയ്ക്കണം
ആർക്കുവേണ്ടി ചങ്ങലക്കിടണം

ഈ ലോകത്തെ മറ്റെന്തിനേക്കാളുമേറെ
ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു,
സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു ....

No comments:

Search Blog Post