ട്രെയിൻ മഴത്തുള്ളികളെ വകഞ്ഞുമാറ്റി
പാളത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു ...
നനുത്ത മഴത്തുള്ളികൾ
മനസ്സിൽ പ്രണയം നിറച്ചിരുന്ന കാലം
ഓർമയിൽ നിറഞ്ഞു
മഴയേക്കാൾ തണുപ്പായിരുന്നു
അവൾക്കു..
ജൂണ്‍ മാസത്തിലെ മഴയിൽ
നനഞ്ഞു കുതിർന്ന വസ്ത്രങ്ങളാൽ
അവൾ വരുമ്പോൾ
ഒരു പുതു മഴതൻ ഗന്ധമായിരുന്നു എങ്ങും
ഞാൻ അവളും, അവൾ ഞാനും ആയി
മാറുന്ന നിമിഷങ്ങളായിരുന്നു അത്
പ്രണയം അത് ചിലപ്പോൾ ആർക്കും
വർണ്ണിക്കാൻ കഴിയാത്ത അത്രതന്നെ
തീവ്രമായ ഒരു വികാരം തന്നെയാണു
ചുറ്റുപാടുകളെ വിസ്മരിച്ച
കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞ
മനസ്സിൽ കാത്തുസൂക്ഷിക്കാൻ ഒരുപാട്
ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ...
ഒരിടിവെട്ടൽ പോലെ ഒരു ശബ്ദം
ഓർമകളുടെ ലാളനത്താൽ
ലയിച്ചു പോയ എന്നെ
ആരോ മടക്കി വിളിച്ചു
"നിങ്ങളുടെ ടിക്കറ്റ് എവിടെ ?"
ഞാൻ പോക്കറ്റിൽ പരതി
കയ്യിൽ തടഞ്ഞ കടലാസ് തുണ്ടെടുത്തു നീട്ടി
ഭാഗ്യം, അത് ടിക്കറ്റ് തന്നെ ആയിരുന്നു
എന്റെ ഓർമകളെ പാളം തെറ്റിച്ചു
അയാൾ നടന്നകന്നു
ചിലപ്പോൾ തെറ്റിയത്
എന്റെ ഓർമ്മകൾ ആയിരിക്കാം
നഷ്ട്ടപ്പെട്ടുപോയ പ്രണയം
മറ്റൊരാളുടെ സ്വന്തമായ പ്രണയം
തിരയെടുത്ത പേരാണെന്നറിഞ്ഞിട്ടും
അതിപ്പോളും താലോലിക്കുന്നത്
ഒരുതരം പാളം തെറ്റൽ തന്നെയല്ലേ ?
No comments:
Post a Comment