"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

05 August 2015

ഇന്നവൾ

പണ്ടെപ്പോളോ ഞാൻ അവളോടായ് പറയുമായിരുന്നു
നമ്മുടെ പ്രണയം, അത് മരിക്കാതിരിക്കണമെങ്കിൽ
നമ്മൾ വിവാഹം കഴിക്കാതിരിക്കണമെന്ന്

അന്നൊരു തമാശയായി പറഞ്ഞതാണ്
ഇന്ന്, കുറെ വർഷങ്ങൾക്കിപ്പുറം
വെറുതെ ഒന്ന് ഓർത്തു നോക്കുമ്പോൾ

ലോകത്തിന്‍റെ ഏതോ ഒരു കോണിൽ അവളും
മറ്റൊരിടത്ത് ഞാനും പരസ്പരം
അറിയാതെ കഴിയുമ്പോൾ

മനസ്സിൽ ഒരു നനുത്ത ശ്വാസമായി
ആ പ്രണയതുള്ളികൾ നിറഞ്ഞു നിൽക്കുന്നു
ഇനിയേതു കർക്കിടകത്തിലും
പെയ്തു തോരില്ലെന്ന വാശിയുമായി .....

No comments:

Search Blog Post