"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

19 March 2016

സ്വർഗവാതിലിൽഅയാൾ മരിച്ചിരിക്കുന്നു ..
ഡോക്ടറുടെ സ്ഥിരീകരണം ..

ആർക്കും മിഴി നൽകാതെ ആത്മാവിനേയും കൂട്ടി ചിത്രഗുപ്തൻ അതിനകം തന്നെ സ്ഥലം വിട്ടിരുന്നു

ചാനൽ ചർച്ചകൾ
കണ്ണീരിൽ കുതിർന്ന നുണ പറച്ചിലുകൾ

സ്വർഗവാതിലിൽ ആത്മാവിന്റെ കാത്തുനിൽപ്പ്
അവിടത്തെ എൽ ഇ ഡി സ്ക്രീനിൽ തന്റെ മരണ വാർത്തയുടെ
തത്സമയ ചർച്ചകൾ കണ്ടു വീർപ്പുമുട്ടി നില്ക്കുന്ന ആത്മാവിനോടായി ദൈവം

"താങ്കൾ ഇപ്പോൾ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്, ആ ലോകത്തെ രണ്ടു രാജ്യങ്ങൾ, അതിൽ എവിടേക്ക് പോകണം എന്ന് തീരുമാനിക്കാൻ ചില ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരങ്ങൾ നല്കണം "

ആത്മാവിന്റെ മുഖത്ത് ആകാംഷ

ദൈവത്തിന്റെ ആദ്യത്തെ ചോദ്യം - നിങ്ങൾ ഭൂമിയിൽ വെച്ചു ചെയ്ത പത്തു നല്ല കാര്യങ്ങൾ പറയാൻ ആയിരുന്നു, രണ്ടാമത്തേത് പത്തു ചീത്ത കാര്യങ്ങളും

ചോദ്യം എന്തു തന്നെ ആയാലും ആത്മാവ് ആഗ്രഹിച്ചിടത്തു തന്നെ എത്തി
അതെവിടെയായിരിക്കും ?

Post a Comment

Search Blog Post