"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

05 August 2015

മതവും, മനുഷ്യനും, ദൈവവും





















മതഭ്രാന്തന്മാർ

അവർ മതങ്ങൾക്കും, ദൈവങ്ങൾക്കും വേണ്ടി
പരസ്പരം വാളോങ്ങുമ്പോൾ
ഒരു ചോദ്യവും, ഉത്തരവും മാത്രം
ബാക്കിയാവുന്നു ..
ആര് ജയിച്ചു?
മനുഷ്യനോ, മതങ്ങളോ അതോ ദൈവങ്ങളോ

ഭാഗ്യം മൃഗങ്ങൾക്ക് മതങ്ങളും
ദൈവങ്ങളും ഇല്ലാത്തത് അല്ലെങ്കിൽ
മാനിനെ ഒരു മതത്തിലും സിംഹത്തിനെ
മറ്റൊരു മതത്തിലും ഉൾപെടുത്തായിരുന്നു

ഇല്ലെങ്കിൽ അവയുടെ വംശത്തിന്‍റെ
അന്തകരാവാൻ
മനുഷ്യ മൃഗം വേണ്ടി വരില്ലല്ലോ
അല്ലെ ....

No comments:

Search Blog Post