"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

13 June 2011

ഇരുളിനെ പ്രണയിക്കുമ്പോള്‍



ഇരുട്ട്, എങ്ങും വ്യാപിച്ചുകൊന്ടെയിരിക്കുന്നു 
പ്രകാശത്തിന്‍റെ തീവ്രകിരങ്ങളേക്കാള്‍, എനിക്കിപ്പോഴിഷ്ട്ടം അന്തകാരമാണ് 

പ്രകാശത്തിന്‍റെ ഒരു നൂലിഴക്കുപോലും ഇടനല്‍കാത്ത കൊടിയ അന്തകാരം ...

 ഞാന്‍ അതില്‍ പ്രകാശത്തെ കാണുന്നു, സ്വപ്‌നങ്ങള്‍ കാണുന്നു 
നിശബ്ദതയുടെ സുന്ദരമായ മറ്റേതോ ഒരു ലോകം കാണുന്നു 
അങ്ങ് ദൂരെ പ്രകാശത്തിന്‍റെ ഒറു തിരിനാളം കാണുന്നു 

ശല്യപ്പെടുത്താന്‍ ഒരു വവ്വാലിന്‍റെ ചിറകടി ശബ്ദം പോലുമില്ലാതെ 
തനിയെ, ഈ ലോകത്തിന്‍റെ മടിത്തട്ടില്‍, സ്വപ്നങ്ങളില്‍ അങ്ങനെ ഒഴുകി നടക്കണം

ഓര്‍മകളില്‍ കാണുന്ന സുന്ദരമായ നിമിഷങ്ങളുടെ പ്രകാശഗോപുരങ്ങളില്‍ കയറിനിന്നു 
പതിയെ താഴേക്കു ചാടണം, 
താഴെ മ്രിതിയണഞ്ഞു കിടക്കുന്ന പ്രണയത്തിനു കൂട്ടായി.

മഴയായ് പെയ്ത കണ്ണീര്‍ തുള്ളികളില്‍ താഴെ പ്രളയം തീര്‍ക്കുമ്പോള്‍ 
അതില്‍ മുങ്ങി അവസാന ശ്വാസത്തിനായി പിടയുമ്പോഴും, കാണുന്നു 


ഞാന്‍ 
ദൂരെ പരിഭവങ്ങള്‍ പറയാത്ത ഒരുമുഖം മാത്രം .... 

1 comment:

Anonymous said...

kannu randum kuthipottichal thangal parayunna ee antha kaaram ennenneekkumaayi kaivarum, athil prakashathinte oru noolizha polum undaakilla, swapnanagal kaanaanum, ormakal ayavirakkaanum , ellathinum best njaan paranja ee vazhiyaaanu

Search Blog Post