"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

12 January 2011

അവള്‍ എന്‍റെ മഴ





ഞാന്‍ എന്തിനാണ് നിന്നെ ഇത്രമേല്‍ സ്നേഹിക്കുന്നത് എന്ന് ചോദിച്ചാല്‍, ചിലപ്പോള്‍ നീ എന്‍റെ പ്രിയ കാമുകി ആയതിനാലാവും, മറ്റുചിലപ്പോള്‍ നീ എന്‍റെ മനസ്സില്‍ പ്രനയതുള്ളികള്‍ കൊണ്ട് നിറക്കുന്നതിനാലാവും. എന്ത് തന്നെ ആയാലും ഞാന്‍ നിന്നെ അത്രമേല്‍ ഇഷ്ട്ടപ്പെടുന്നു . 

നിന്‍റെ കൊലുസിന്റെ നാദം എന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട് , നീയാകുന്ന തുള്ളികള്‍ ശരീരത്തില്‍ ഒലിച്ചിറങ്ങുന്നു, വികാരങ്ങളെ ഉണര്‍ത്തിവിടുന്നു. ഞാന്‍ നിന്‍റെ പ്രണയത്താല്‍ തണുത്തുറഞ്ഞു പോയിരിക്കുന്നു. അത് ചിലപ്പോള്‍ നിന്‍റെ സ്നേഹം നിറഞ്ഞു ഒഴുകുന്നതിനാല്‍ ആയിരിക്കാം. 

അറിയില്ല പര ബന്ധം പുലര്‍ത്തുന്ന നീ എന്‍റെ പ്രണയം ഇഷ്ട്ടപ്പെടുന്നുണ്ടോ എന്ന് .പലവട്ടം ഞാന്‍ നിന്നോടത് ചോദിച്ചതല്ലേ, അപ്പോളെല്ലാം മിന്നലുകള്‍ കൊണ്ട് നീ എന്നെ കളിയാക്കിയില്ലേ . ഒടുവില്‍ "നിന്നെ എനിക്ക്  ഇഷ്ട്ടമല്ല" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതിന്‍റെ ദേഷ്യത്താല്‍ ഒരു വലിയ ഇടി മുഴക്കി നീ അന്നെന്നോട് വിട പറഞ്ഞതല്ലേ.

ഇണങ്ങിയും, പിണങ്ങിയും നമ്മള്‍ അത്രമേല്‍ സ്നേഹിക്കുകയായിരുന്നില്ലേ. എന്‍റെ പ്രായം നിനക്കറിയാം പക്ഷെ നിന്‍റെ പ്രായം ഒരിക്കലും ഞാന്‍ തിരക്കിയത് പോലും ഇല്ലല്ലോ,  എന്നിട്ടും ബാല്യകാലം മുതല്‍ നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടിരിക്കുന്നു. 

ഈ ജന്മം മുഴുവന്‍ മതി വരില്ലല്ലോ എനിക്ക് നിന്നെ സ്നേഹം കൊണ്ട് മൂടാന്‍. പദ്മരാജനില്‍ നിന്നും കടമെടുത്ത് നിന്നെ ഞാന്‍ സ്നേഹത്തോടെ വിളിക്കട്ടെ "ക്ലരെ" മഴവില്ലിന്റെ ഏഴു നിറങ്ങള്‍ ഉള്ളവളെ , പ്രിയപ്പെട്ടവളെ 'എന്‍റെ ക്ലരെ' നിന്നെ എത്ര സ്നേഹിച്ചിട്ടും മതി വരുന്നില്ലല്ലോ...

No comments:

Search Blog Post