"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

20 December 2010

ഓര്‍മ്മകളെ നന്ദി (PART 3) ORMAKALE NANNI (VIngish)

സ്വപ്നങ്ങളുടെയും, ലക്ഷ്യങ്ങളുടെയും  പൂര്‍ത്തീകരണത്തിനായി ആദ്യമായ് ഞാനാ വാതില്‍പ്പടിയില്‍ എത്തിയ നാള്‍.


സൗഹൃദത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ക്കായി ചുറ്റും നോക്കിയപ്പോള്‍ ആരോ തോളില്‍ കൈ വെച്ചതുപോലെ തോന്നി, ഞാന്‍ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി ആരും ഇല്ല  തോന്നിയതായിരിക്കും. പക്ഷെ ഞൊടിയിടയില്‍ ചെറുചിരിയുമായി ഒരു മുഖം തൊട്ടുമുന്പിലേക്ക് വന്നു, ഞങ്ങള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുറപ്പിച്ചു പരസ്പ്പരം പരിചയപ്പെട്ടു.


 ഞാന്‍ vingi, vingish അവന്‍ മൃദുവാര്‍ന്ന ശബ്ദത്താല്‍ പരിചയപ്പെടുത്തി. ഒരു വലിയ സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.


'ക്ലാര വന്നു മഴ പെയ്തു' എന്ന് പറയുമ്പോലെ ഒരു ചെറിയ മനുഷ്യന്‍ കയ്യില്‍ ഒരു ഈര്‍ക്കില്‍ കഷ്ണവുമായി (pen drive) ക്ലാസ്സിലേക്ക് വന്നു പിന്നെ audi ഉം nike ഉം എല്ലാം പ്രോജെക്ടരിന്റെ പ്രകാശവലയത്തില്‍ മിന്നി മറഞ്ഞു അങ്ങനെ 'ജോഷി സര്‍ വന്നാല്‍ ads വന്നു' എന്നായി ആ ചൊല്ല്  .


ഞങ്ങളുടെ ആദ്യത്തെ ക്ലാസ് എല്ലാവരും പറഞ്ഞു ഉഗ്രന്‍, എനിക്കും മറിചൊന്നുണ്ടായില്ല.


ഒരുപാട് മുഖങ്ങള്‍ പല രൂപത്തില്‍, ഭാവത്തില്‍ എല്ലാം കൂടി ഒരു പ്രിയദര്‍ശന്‍ ചിത്രം പോലെ colourful ആയിരുന്നു ആ ദിവസങ്ങളില്‍.


ദിവസങ്ങള്‍ പതുക്കെ നടന്നകലുന്നത്  ഞങ്ങളില്‍ പലരും അറിയാതെ പോയി അത്രയേറെ ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍.


'ആശിച്ചതെല്ലാം' english ഇല്‍ ആക്കിത്തരാന്‍ 'ആശ മാം' കൂടി വന്നതോടെ എല്ലാം പൂര്‍ത്തിയായി.


'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന ചൊല്ല്  'icfai ഇല്‍  പഠിക്കുന്നവന്  ഒന്നും വേണ്ട' എന്നായി.


എല്ലാവരും അഡ്മിഷന്‍ ഫോം വൃത്തിയായി പൂരിപ്പിച്ചു നല്‍കി, ഇത്തിരി അമാന്തിച്ചവര്‍ക്ക് സുന്ദരിയായ receptionist ന്റെ മന്തസ്മിതത്തില്‍ രണ്ടു അഡ്മിഷന്‍ വരെ ഹോമിക്കേണ്ടി വന്നു.

എല്ലാ കയറ്റത്തിനും ഒരു ഇറക്കമുണ്ട് എന്നതായിരുന്നു ആദ്യത്തെ പാഠം, അഡ്മിഷന്‍ കഴിഞ്ഞുള്ള പാഠം.


സൗഹൃദചിരടില്‍ പുതിയ കണ്ണികള്‍ ചേര്‍ന്ന് കൊണ്ടിരുന്നു. മനസ്സില്‍ എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്ന രൂപം ആ ക്ലാസ്മുറിക്കുള്ളില്‍ തന്നെ ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞ നാള്‍, മനസ്സില്‍ തോന്നിയ വികാരം അറിയിക്കാനായി ഞാന്‍ vingi യുടെ അടുത്തെത്തി, ഒരു തുടക്കം അത് വളരെ പ്രധാനമാണല്ലോ ആ ഭാഗ്യം കിട്ടിയത് അവനായിരുന്നു.


ചാവക്കാട് station ഇലെ ഭരതന്‍ SI യുടെ മകള്‍ തന്റെ മനസ്സില്‍ കയറി താമസമാക്കിയ കാര്യം അവന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ മൊട്ടിട്ട 'വീണ പൂവിനെ' ഞാന്‍ അപ്പോള്‍ തന്നെ ശവ മഞ്ജതിലാക്കി.



തന്റെതെന്നു പറഞ്ഞു ഞാന്‍ ചൊല്ലിയ കവിതകളുടെ യദാര്‍ത്ഥ രചയിതാക്കളെ തിരിച്ചറിയാനുള്ള വിവേക ബുദ്ധി ഉള്ളവന്‍.


എന്റെ സ്വര്‍ണമത്സ്യത്തെ കൂടെ നിര്‍ത്തി എന്നെക്കൊണ്ട് തന്നെ photo എടുപ്പിച്ചവന്‍. 


senti യില്‍ master ബിരുദവും doctorate ഉം എടുത്ത് ഇനി വല്ലതും ബാക്കിയുണ്ടോ എന്ന് തപ്പി നടക്കുന്നവന്‍.



മുന്നില്‍ വന്നു പെടുന്ന സ്ത്രീ സൌന്തര്യങ്ങളോടെല്ലാം കമലിന്റെ associate ആണെന്ന് സ്വയം പരിചയപ്പെടുത്തി അവസരങ്ങളുടെ കൂമ്പാരം നല്കാന്‍ നന്മ കാട്ടുന്നവന്‍.


പാവം afsu വിനെക്കൊണ്ടും, ജോണിനെക്കൊണ്ടും, വിജയനെക്കൊണ്ടും എന്തിനേറെ നോമെട്ടനെക്കൊണ്ട് പോലും വാല്പ്പാറയിലെ കൊടും തണുപ്പില്‍ നൃത്തം ചവിട്ടിച്ചവന്‍.


സന്തോഷത്തിലും, ദുഖത്തിലും നിഴലായും, നിലാവായും കൂടെ തന്നെ നിന്നവന്‍ ഒടുവില്‍ ഒരു തണുപ്പന്‍ ബിയറില്‍ തന്റെ രഹസ്യങ്ങള്‍ മുഴുവന്‍ വറ്റിച്ചു കളഞ്ഞു.



ഒരിക്കല്‍ രാമാടി സുനില്‍ ഭരതന്‍ SI യുടെ മകളെ തന്റെ apache യുടെ പുറകിലേക്ക് ക്ഷണിച്ചപ്പോള്‍, കയ്യില്‍ ഒരു പൊടിക്കത്തിയും ആയിട്ടാണെങ്കിലും ചാടിവീഴുമെന്നു വെറുതെ പ്രതീക്ഷിച്ച എനിക്ക്, juniors ക്ലിയോപാട്രമാരുടെ അടുത്ത് 'പാവങ്ങളുടെ റോമിയോ' കളിക്കുന്ന ഒരു ബാലചന്ദ്രമേനോന്‍ ചിത്രത്തിലെ vingi യെ ആണ് കാണേണ്ടി വന്നത്.


മഴയും, ക്ലാരയും കുറെയേറെ ഇഷ്ടപെടുന്ന vingi ഒടുവില്‍ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തന്റെ കയ്യില്‍ വച്ച് കൊടുത്തു സന്യാസത്തിനായി ദുബായിലേക്ക്  പോകുമ്പോള്‍ എനിക്ക് നഷ്ടമായത് 'മറക്കുമോ നീ എന്റെ മൌന ഗാനം' എന്ന വികാരത്തിന്റെ നനവുള്ള ആ മൂളലായിരുന്നു.



'നവ്യ' മായ മലയാള ഭാഷയില്‍ ഒരു വലെന്റയിന്‍സ് ദിനത്തില്‍ കാമ്പസിന്റെ ചുമരില്‍ നീ കുത്തിക്കുറിച്ച ആ നാല് വരികള്‍ ഇന്നും ഞങ്ങളുടെ മനസ്സില്‍ മായാതെ കത്തി നില്‍ക്കുന്നു.

S ലും R ലും N ലും ഒടുവില്‍ 'അച്ചു' വിന്റെ അമ്മയിലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ vingi യെ ദൈവം digital camera കണ്ടുപിടിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു ഈ മണ്ണിലേക്ക് ഇറക്കി വിടാന്‍. 

അനന്തപുരിയിലെ ഹോട്ടല്‍ മുറിയില്‍ new year ന്റെ ലഹരിയില്‍ 'സ്നേഹത്തിന്റെ എമ്പ്ലം' നല്‍കി കിടന്നുറങ്ങിയ പ്രിയ സുഹൃത്തേ നിന്റെ നെഞ്ചിലെ ചൂട് ആ കൊടും തണുപ്പില്‍ നിന്ന് പോലും എപ്പോളും ഞാന്‍ അറിയുന്നു എന്നോര്‍ക്കുക. 
  

1 comment:

vingish said...

'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന ചൊല്ല് 'icfai ഇല്‍ പഠിക്കുന്നവന് ഒന്നും വേണ്ട' എന്നായി.


super da.......

Search Blog Post