പണ്ട് കാലിക്കച്ചവടത്തിലും, പച്ചക്കറി വില്‍പ്പനയിലും വന്ന നഷ്ടം നികത്താന്‍ അവര്‍ കണ്ടെത്തിയ വഴിയായിരുന്നു MBA ബിരുദം .
എങ്കിലും പാര്‍ട്ട് ടൈം job എന്ന നിലയില്‍ തൃശ്ശൂരില്‍ നിന്നും ചാലക്കുടി വഴി അതിരപ്പിള്ളി 'അമ്പലം വിഴുങ്ങി' വരെ പോകുന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് leyland ബസിലെ ഡ്രൈവര്‍ ആകാന്‍ വിജയന്‍ തീരുമാനിച്ചു, ബി.കോം ഫസ്റ്റ് ക്ലാസ്സ് ആയതുകൊണ്ട് ദാസനെ കണ്ടക്ടര്‍ ഉം ആക്കി.
കുണ്ടും കുഴിയും നിറഞ്ഞ ആ 'high way' റൂട്ടില്‍ ധാരാളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് അറിയാന്‍ ഒരല്‍പം വൈകിപ്പോയി കളക്ഷന്‍ ഉം നന്നേ കുറവ് പിന്നെന്തു പറയാന്‍ ബസ് വരവേല്‍പ്പ് എന്ന ചിത്രത്തിലെ 'gulf motors' പോലെ കട്ടപ്പുറത്തും ആയി നോക്കണേ ഈ പാവത്തിന്റെ ഒരു കഷ്ടപ്പാട് .
എങ്കിലും തോറ്റുകൊടുക്കാന്‍ വിജയന്‍ തയ്യാറായില്ല ആകാശത്തിലെ മേഘങ്ങളേ ചുവന്ന കണ്ണിറുക്കിക്കാണിച്ചു നിന്നിരുന്ന വലിയ മൊബൈല്‍ ടവര്‍ കളില്‍ ഒന്ന് വിജയനും സ്വന്തമാക്കി, ബി.കോം ഫസ്റ്റ് ക്ലാസ്സ് ആയതുകൊണ്ട് ദാസന്‍ ഈ പണിക്കു കൂടിയില്ല പകരം അദ്യേഹം ത്തിനും മറ്റൊരു പണി കിട്ടി എന്ന് പറയുന്നതാവും ശരി.
അങ്ങനെയിരിക്കെ വിജയനൊരു ആഗ്രഹം ഒരു വിമാനം പറത്തണം, 'സരിത ഗമനമായ' ശബ്ധത്തില്‍ അത് ആകാശത്ത് വട്ടമിട്ടു പറക്കുന്നത് സ്വപ്നത്തിലും കണ്ടു. പിന്നെ ഒന്നും ചിന്തിച്ചില്ല പിറ്റേന്ന് തന്നെ ഒരു പൈലറ്റ് ന്റെ കുപ്പായം അടിച്ചുമാറ്റി 'air hostess' മാരെയും തപ്പി ക്യാമ്പസ് ഇല്‍ എത്തി, അപ്പോളാണ് വിജയന് ആ സത്യം മനസിലായത് ലവളുമാര്‍ക്ക് ഇപ്പോള്‍ വിമാനത്തില്‍ കയറുന്നതിനേക്കാള്‍ താല്‍പ്പര്യം വല്ല 'apache' യുടെയോ 'pulsor' ഇന്റെയോ ഒക്കെ പുറകില്‍ കയറുന്നതാണെന്ന് വിധി വീണ്ടും വിജയനെ കുത്തി നോവിച്ചു .
ഒടുവില്‍ 'എന്താടാ വിജയ നമുക്ക് ഇതൊന്നും നേരത്തെ തോന്നാഞ്ഞത് ' എന്ന ദാസന്റെ വാക്കുകള്‍ തന്നെ വേണ്ടി വന്നുവിജയനെ സമാധാനിപ്പിക്കാന്‍.
ഇവരുടെ ഈ സൌഹൃതത്തില്‍ അസൂയ പൂണ്ട ഞങ്ങള്‍ മലപ്പുറം കത്തിയുമായി പവനായി ജോണ്‍ നെ വരെ ഇറക്കി നോക്കി ഒരു രക്ഷയും ഇല്ല, ഒടുവില്‍ ഒരു സ്ത്രീ രൂപം വേണ്ടി വന്നു അത് പൂര്‍ത്തിയാക്കാന്‍.
കാമ്പസിലെ വടംവലി മത്സരത്തിലെ വിജയത്തിന് പിന്നില്‍ തങ്ങളാണെന്ന് വമ്പു പറയുന്ന രാമാടി സുനിലും, ഉണ്ടന്‍പൊരിയും എല്ലാം ശരിക്കും കടപ്പെട്ടിരിക്കുന്നത് പിന്നില്‍ നിന്നും ഉള്ളില്‍ ഒളിപ്പിച്ചു വെച്ച മസിലുകള്‍ കൊണ്ട് അമ്മാനമാടിയ വിജയനോട് തന്നെ ആയിരുന്നു
SIP ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ കോഴിക്കോട് മന്ത്രിയുടെ വേഷം കെട്ടി സ്കിറ്റ് വരെ നടത്താന്‍ ധൈര്യം കാണിച്ച കക്ഷി ഇപ്പോള്‍ ഒരു 'MULTI NATIONAL' ഒറ്റമൂലി വില്‍പ്പന കമ്പനിയുടെ കേരളത്തിന്റെ മൊത്തം 'MANAGER' ആണ്.
ഒരു വലിയ കൂട്ടത്തിന്റെ നടുവില്‍ ഒന്നും അറിയാത്തവനെപ്പോലെ മൊബൈല്‍ ഉം കുത്തിപ്പിടിച്ചിരുന്നു ഇടം കണ്ണിട്ടു നോക്കാറുള്ള എല്ലാം അറിയുന്ന വിജയനെന്ന കറുത്ത മുത്തിന് ഉള്ളില്‍ ഒരു തീപ്പൊരി കത്തിക്കയരിയിരുന്നത് നമ്മളില്‍ പലരും കാണാതെ പോയി
ചൂണ്ടയില്‍ മീന്‍ കൊത്താത്ത ചില രാത്രികളില്‍ എന്റെ കോളുകളില്‍ ഉറക്കം നഷ്ടപെടുതിയിരുന്ന എന്റെ പ്രിയ സുഹൃത്ത് വിജയ നിനക്ക് കഴിയാത്തതായി ഒന്നുമില്ലെടാ ചക്കരെ ..
(തുടരും)
1 comment:
തുടരുക.. ആശംസകള്‍..
Post a Comment