"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

08 December 2010

ഓര്‍മ്മകളെ നന്ദി (PART 1) ORMAKALE NANNI (john)


ഒരിക്കല്‍ ഉണ്ണിക്കുട്ടന്‍ ജോണ്‍ എന്നോട് ചോദിച്ചു നമ്മുടെ പപ്പാ ആരാണെന്ന്, ചോദ്യം പൂര്‍ത്തിയാക്കാന്‍ വിടാതെ ഞാന്‍ അവനെയും കൂട്ടി ആ വലിയ മുറിയുടെ വാതില്കലെത്തി. ഇല്ലെങ്കില്‍ അവന്‍ ചിലപ്പോ മമ്മിയെ കൂടി ചോദിച്ചേക്കുമെന്ന് അറിയാമായിരുന്നു.
ഞാന്‍ മെല്ലെ ആ വാതില്‍ തുറന്നു, toilet ഇന് അകത്തു കയറാന്‍ ഉള്ള മടി കാരണം പുറത്ത് നിന്നും അകത്തേക്ക് പെടുക്കാറുള്ള അപോളോ ടയര്‍ പോലെ ശരീരവും, സ്മാര്‍ട്ട്‌ സിറ്റിയെക്കാള്‍ വലിയ നാക്കും, കുഞ്ഞി പിള്ളേരടെ മനസും ഉള്ള ആ രൂപം കാട്ടിക്കൊടുത്തു. അധിക നേരം അവിടെ നിന്നതുമില്ല ഇല്ലെങ്കില്‍ അവന്‍ എപ്പോളാണ് അന്യന്‍ ജോണ്‍ ആവുക എന്ന് പറയാന്‍ കഴിയില്ലല്ലോ, പിന്നെ അവിടെ തൃശൂര്‍ റൗണ്ട് നെ സ്കൊയര്‍ രൂപത്തിലാക്കിയ പോലെ ആവും ആ പാവത്തിന്റെ അവസാനം.

ആനയെ പോലും മണ്ടന്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കാറുള്ള കക്ഷി ഒരിക്കല്‍ വീടിലേക്ക്‌ ഇത്തിരി നടന്നാല്‍ മതി  എന്നും പറഞ്ഞു ഒല്ലൂര്‍ ഇല്‍ നിന്നും  ചാലക്കുടിയില്‍ കൂടി തലൂര്‍ വരെ നടത്തിച്ചത്  പിന്നണിയില്‍ ആരോ പറയാന്‍ മടിക്കുന്ന കഥ.

ഇപ്പോള്‍ കക്ഷി എവിടെയാണ് ജോലിചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എണ്ണാന്‍ ചിലപ്പോള്‍ കൈ വിരലുകളും കാല്‍ വിരലുകളും മതിയായെന്നു വരില്ല, അത്ര അധികം കമ്പനികള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടത്തികൊണ്ട് പോകുന്നത് ഈ കൊച്ചു മനുഷ്യന്റെ ശരീരവും മനസും അര്‍പ്പണ ബോധവും കൊണ്ട് മാത്രം ആണ്  എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ടാറ്റാ പോലും എല്ലാം ഇദ്യേഹത്തെ ഏല്പിക്കാന്‍ സാദ്യത ഉണ്ട്.

ഇടഞ്ഞാല്‍ സ്വന്തം അപ്പന്റെ അപ്പന് പോലും വിളിക്കാന്‍ മടിയില്ലാത്തത് കൊണ്ടാവണം ആരും ശമ്പളം കൊടുക്കാറില്ലെന്ന് മാത്രം. എങ്കിലും ഈ അന്യന്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഉപ്പില്ലാത്ത കറി പോലെ ആയേനെ ഞങ്ങളുടെ ബാച്ച് ...

(തുടരും)

 Picture1.png

No comments:

Search Blog Post