"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

31 January 2016

ഓർമച്ചിതലുകൾ


അതൊരൊർമ്മച്ചിതലാണ് ...

പണ്ടെപ്പോളോ മനസ്സിൽ എഴുതി  നിറക്കാതെ പോയ
ചിതൽ താളുകൾ ..

അതിന്നലെ വീണ്ടുമെന്നെ തേടിയെത്തി ...
കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു...

ആ താളുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന
ചില ചോദ്യങ്ങൾ ബാക്കിയാക്കി ...

പണ്ട്, കോളേജ് ലൈബ്രറിയുടെ വരാന്തയിൽ കണ്ട
ഒരു പേടിതൊണ്ടി പെണ്ണ് ..

കാലം അവളെ കുറേ മാറ്റിയിരിക്കുന്നു
അവളിന്നു  കൂടുതൽ സുന്ദരിയായിരിക്കുന്നു..
കൂടുതൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു ...
അവളുടെ ഭാഷയിൽ പറഞ്ഞാൽ 'കുറേ ബോൾഡ് ആയിരിക്കുന്നു'

എന്തിനാണ് അന്നാ താളുകളിൽ ചിലത് കീറിയെറിഞ്ഞു അവൾ പോയതെന്നറിയാൻ മനസു കുറേ ആശിച്ചിരുന്നു

ഇനിയതറിയണ്ടാ ചിലപ്പോളതവളെ വിഷമിപ്പിക്കലാവും ..
ആഹ് ചില സത്യങ്ങൾ അതങ്ങനെ തന്നെ ഇരിക്കട്ടെ അല്ലെ  ..

പക്ഷെ, നീണ്ട ഒൻപതു വർഷങ്ങളുടെ മൗനം
അതൊരു നഷ്ട്ടം തന്നെയാണ്
ഇനിയൊരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത
വലിയ നഷ്ട്ടം

പ്രണയം അത് വാക്കിനെക്കാൾ മനോഹരമാവുന്നത്
നഷ്ട്ടപെട്ടതിൽ ചിലതു തിരിച്ചു കിട്ടുമ്പോൾ തന്നെയാണ്...

കാലമിപ്പോൾ മുഖം തിരിഞ്ഞു നിന്ന് ചിരിക്കുന്നുണ്ടാവും,
ആ പഴയ കടലാസു കഷണങ്ങളെ ഇവനിനി
എന്തു ചെയ്യുമെന്നോർത്ത് ... അതെനിക്കിന്നു കണ്ണീരും ...

No comments:

Search Blog Post