"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

23 December 2015

ജോസൂട്ടിക്ക് ഇനിയും പറയാനുണ്ടേ ...

ഞാനിപ്പോളും ജോസൂട്ടി യോടൊപ്പമാണ്

ജിത്തു ജോസഫ്‌ ന്‍റെ "Life of Josutti" കണ്ടു തീർന്നിട്ടും, മനസ്സിൽ ജോസൂട്ടി ഇനിയും കുറേയേറെ പറയാൻ ബാക്കിവെച്ച് മുന്നിൽ തന്നെ നിൽക്കുകയാണ്.

ഈ ചിത്രം കണ്ട ദിവസം വിഞ്ചി എന്നെ വിളിച്ചു പറഞ്ഞ വാക്കുകൾ ഇന്നും മനസിലുണ്ട് എന്നിട്ടും എന്തുകൊണ്ടാണ് കാണാൻ വൈകിയത് എന്ന് ചോദിച്ചാൽ "എല്ലാറ്റിനും അതിന്‍റെതായ സമയമില്ലേ ദാസാ" എന്നെ മറുപടിയുള്ളൂ.

ഞാനും ജോസൂട്ടിയും തമ്മിൽ എന്താണ് ബന്ധം..

പണ്ടെ എനിക്കായി മാത്രം ദൈവത്തോട് പ്രാർഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല
അതിൽ വീട്ടുകാരും, കൂട്ടുകാരും, പ്രിയപ്പെട്ടവരും മാത്രമേ ഉണ്ടായുള്ളൂ

മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാൻ ജോസൂട്ടിയെ പഠിപ്പിക്കുന്നത് അച്ഛനാണെങ്കിൽ എനിക്കത് ഒൻപതാം ക്ലാസ്സിലെ പ്രിയകൂട്ടുകാരൻ ഷോണിയാണ്

ആരുടേയും മനസ് വിഷമിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല, പലപ്പോളും അവരുടെ വേദനയിൽ ചേർന്ന് നില്ക്കാതിരിക്കാൻ കഴിയാറില്ല

ജീവിതത്തിൽ പരിചയപ്പെടുന്ന ഓരോ വ്യക്തികളും ഓരോ അധ്യായങ്ങളായി തന്നെ നിറഞ്ഞു നിൽക്കാറുണ്ട് ജീവിതത്തിൽ, പക്ഷെ ഓരോ കാലഘട്ടങ്ങളിൽ അവർ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ പൂർത്തിയാക്കി ഓരോ പേജിതളുകളിലേക്ക് മറയുമ്പോൾ മറയാതെ മായാതെ ചിലർ മാത്രം എല്ലാ പേജിലും നിറഞ്ഞു നിൽക്കാറുണ്ട് പേനയിലെ കട്ടി മഷി തീർന്നുപോയെന്നറിഞ്ഞിട്ടു പോലും

ജീവിതത്തിൽ ആദ്യത്തെ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറയുന്നതിനേക്കാൾ യഥാർത്ഥ പ്രണയം എന്നതായിരിക്കും ശരി

ചിലപ്പോൾ അത് നഷ്ട്ടപ്പെടാതിരിക്കുന്നത്, നേടാൻ ആവാത്തതിനാൽ തന്നെയാണ് അല്ലെങ്കിൽ "വന്ദനം" സിനിമ നമ്മൾ എന്നേ മറന്നു കളഞ്ഞേനെ

അച്ഛന്‍റെ നന്മയെ ജീവനായ് കൊണ്ട് നടന്നിട്ട് എന്ത് നേടി എന്ന നിസ്സഹായത ജോസ്സുട്ടിയെ പ്പോലെ എന്നെയും പലതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു

ചിലപ്പോൾ ഈ ചിത്രത്തിലെ പല അവസ്ഥകളിലും നേരിട്ടോ അല്ലാതെയോ ഞാനും സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന ചില അറിവുകൾ, പക്ഷെ ഒരിക്കലും എന്‍റെ ശരികൾ എന്ന അതിർ വരമ്പുകൾക്ക് അപ്പുറത്തേക്ക് ഞാനാരെയും കടത്തിവിടാറില്ല

എന്‍റെചിന്തകളും, പ്രവർത്തികളും കൊണ്ട് നിറഞ്ഞു നിന്ന ഒരു ചിത്രം അതെനിക്ക് മുന്നിൽ സമ്മാനിച്ച ജിത്തു ജൊസെഫിനു നന്ദി ,

പക്ഷെ ജോസ്സൂട്ടിക്കു ഇനിയും കുറേയേറെ പറയാനുണ്ട് അത് കേൾക്കാൻ ആരൊക്കെയോ കൂടെതന്നെയുണ്ട് ...
Post a Comment

Search Blog Post