സൌഹൃദത്തിന്‍റെ നേരും പതിരും തിരിച്ചറിയാന്‍ തുടങ്ങുന്ന പ്രായം..
പഠിത്തത്തില്‍ അമിത മികവോന്നും പുലര്‍ത്താത്ത ഒരാളായിരുന്നു ഞാന്‍..
ഒരു പത്താം തരം വിദ്യാര്‍ഥിയുടെ സ്വാതന്ത്രത്തില്‍
അനാവശ്യമായി അധ്യാപകരും, വീട്ടുകാരും, നാട്ടുകാരും കൈകടത്തി
അമിത ഭാരം താങ്ങാനാവാതെ നില്‍ക്കുമ്പോള്‍
എനിക്കൊരു സുഹൃത്തിനെ കിട്ടി ...
പേര്, ഷോണി
ഞങ്ങളുടെ വിദ്യാലയത്തിലെ ചരിത്ര അധ്യാപികയായ ശോഭന ടീച്ചറുടെ മകന്‍..
പഠിത്തത്തില്‍ ഒന്നാമന്‍...
എല്ലാ വിഷയങ്ങളിലും നല്ല ഗ്രാഹ്യം ഉണ്ടായിരുന്നു അവനു.. .
മാറിയും, മറിഞ്ഞും, ക്ലാസ്സിലെ റൊട്ടേഷന്‍ സംവിധാനത്തില്‍
എന്‍റെ അടുക്കല്‍ എത്തിപ്പെട്ടു പോയ ഒരു പാവം ...
പതിരുകളായ ഒരുപാട് സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നും
കണ്ടു കിട്ടിയ ഒരു കതിരായിരുന്നു അവനെനിക്ക് ...
അറിവ് പകര്‍ന്നു കൊടുക്കാനുള്ളത് ആണെന്നും
പകര്‍ന്നു കൊടുത്താല്‍ ഒരിക്കലും കുറഞ്ഞു പോകില്ല
പകരം നിറവേ ഉണ്ടാകു എന്നും നന്നായി അറിയാമായിരുന്നവന്‍
ക്ഷമിക്കാനും, പൊറുക്കാനും എന്നെ പഠിപ്പിച്ചവന്‍
ക്ലാസ് മുറിക്കു പുറത്ത് തനിക്കു കണക്കിലെയും
സായിപ്പിന്‍റെ ഭാഷയിലെയും എളുപ്പവഴികള്‍
പഠിപ്പിച്ചു തന്ന ഒരു നല്ല സുഹൃത്ത് ...
അങ്ങനെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ഒരുവന്‍
ആദ്യമായി എനിക്ക് ഒരു സുഹൃത്തില്‍ നിന്നും ലഭിച്ച
ക്രിസ്തുമസ് ആശംസാകാര്‍ഡ്, അത് അവനില്‍ നിന്നായിരുന്നു
സ്കൂള്‍ ലൈഫിന്‍റെ, വാതായനങ്ങള്‍ക്ക് പുറത്തു കടന്നപ്പോള്‍
വലിയ ശൂന്യതയായിരുന്നു ...
നല്ലൊരു സുഹൃത്തിനെ നഷ്ട്ടപ്പെട്ട ശൂന്യത ...
സ്കൂള്‍ ജീവിതത്തില്‍ തന്‍റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം
അത് അവന്‍ തന്നെ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്
അവനെ നഷ്ട്ടപെട്ടപ്പോള്‍ ആയിരുന്നു...
മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ഒന്നും ഞങ്ങളില്‍
എത്തിപ്പെടാതിരുന്ന ആ കാലത്ത്
അടുത്തടുത്ത രണ്ടു വര്‍ഷങ്ങളില്‍ എന്നെ തേടി
അവന്‍റെ ക്രിസ്തുമസ് കാര്‍ഡുകള്‍ എത്തി
അവനു എന്‍റെയും ...
മൂന്നാമത്തെ വര്‍ഷം .. ഞാന്‍ പ്രതീക്ഷിച്ചിരുന്ന
എന്നെ തേടി വരാറുള്ള ആശംസകള്‍
ഡിസംമ്പറിന്‍റെ അവസാനമായിട്ടും വന്നില്ല ...
പക്ഷെ ..
അവനോടുള്ള എന്‍റെ സൌഹൃതത്തില്‍
വിടര്‍ന്ന ആശംസാപുഷ്പങ്ങള്‍
അവനെ തേടി പുറപ്പെട്ടിരുന്നു ...
പിന്നെയും വര്‍ഷങ്ങള്‍ ...
കലണ്ടെറിന്‍റെ രൂപങ്ങളില്‍ മാറിക്കൊണ്ടിരുന്നു
ഡിസംമ്പറുകള്‍ വന്നും പോയും കൊണ്ടിരുന്നു
ഒരു ദിവസം
വളരെ അപ്രതീക്ഷിതമായി ഞാന്‍ അറിഞ്ഞു
തന്നില്‍ കുറെ നല്ല ഓര്‍മ്മകള്‍ ജനിപ്പിച്ച
പ്രിയ കൂട്ടുകാരന്‍ ഒരു റോഡ് അപകടത്തില്‍
ഈ ലോകത്തോട് വിടപരഞ്ഞിട്ടു
വര്‍ഷങ്ങള്‍ ആയിരിക്കുന്നു എന്ന്
പിന്നീട്
വീടിന്‍റെ പയ്ന്റിങ്ങ് ആവശ്യങ്ങള്‍ക്കായി
പഴയ പുസ്തകങ്ങള്‍ ഒതുക്കുന്നതിനിടയില്‍
പണ്ടെപ്പോളോ എന്‍റെ കയ്യില്‍ അകപെട്ടുപോയ
അവന്‍ എഴുതിയ ഉത്തരക്കടലാസ് ...
അറിയാതെ കണ്ണ് നിറഞ്ഞുപോയി
ഇപ്പോളും, ഒരു നിധിപോലെ
എന്‍റെ ഓര്‍മ ചെപ്പില്‍ ഞാന്‍ അത്
കാത്തു സൂക്ഷിക്കുന്നു
കാലപ്പഴക്കതാല്‍ അതിലെ മഷി
പരന്നിരിക്കാം പക്ഷെ
പ്രിയ സുഹൃത്തേ നിന്‍റെ ഓര്‍മ്മകള്‍
എന്നും ഈ മനസ്സില്‍ തന്നെ ഉണ്ടാകും
ഒരു നിധിയായി .....
ഡിസമ്പറിന്‍റെ മറക്കാനാവാത്ത നഷ്ട്ടമായി ...

1 comment:
നല്ല സുഹൃത്തുക്കള്‍ ഭാഗ്യം തന്നെയാണ് ...
Post a Comment