പറയാന്‍ മറന്നതല്ല ഞാന്‍ ...
പറയാതിരുന്നതും അല്ല ...
ഒരായിരം തവണ പറഞ്ഞതല്ലേ
അത്രയും നീ അറിഞ്ഞതുമല്ലേ ...
ആദ്യം ഒരപരിചിതയായി
പിന്നെ പരിചിതയായി,
സുഹൃത്തായി, പ്രണയിനിയായി,
പിരിയാന്‍ കഴിയാത്ത
മനസുമായി നമ്മള് ...
പിന്നെ എന്താണ് ?
എനിക്കും നിനക്കും ഇടയിലെ
ഇപ്പോഴത്തെ മൌനത്തിനു കാരണം ..
വിരഹിണിയായ നിന്റെ രൂപം
മനസ്സില്‍ നരകത്തേക്കാള്‍ ഭീകരമാണ്
പ്രിയേ ...
3 comments:
വിരഹ വേദന ...
nice
ഗുഡ് ...
Post a Comment