"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

09 July 2011

ഇവിടെ ഇത്തിരി നേരം കൂടി




രുനാള്‍ പ്രണയത്തിന്‍റെ പുല്‍മെത്തയില്‍ കിടക്കുമ്പോള്‍ ഞാന്‍ അവളോടായ് പറഞ്ഞു, ഞാന്‍ മരിച്ചാല്‍ നീ വേറെ വിവാഹം കഴിക്കണം.

സന്തോഷത്തിന്‍റെ കൊടുമുടിയില്‍ നിന്നും താഴെ അഗാതതയില്‍ വീണ പോലെ അവളുടെ മുഖം മാറുന്നത് ഞാന്‍ കണ്ടു.

ഒരു തെല്ലു പരിഭവത്തോടെ അവള്‍ പറഞ്ഞു, "നീ ഇല്ലാതെ എനിക്ക് മറ്റൊരു ജീവിതം ഇല്ല". ഞാന്‍ എത്ര പറഞ്ഞിട്ടും അവളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല.

അവള്‍ക്കു തന്നോടുള്ള പ്രണയത്തിന്‍റെ തീവ്രതയില്‍ മതിമറന്ന എനിക്ക് ഇന്നലെ അവളുടെ വിവാഹ ക്ഷണക്കത്ത് കിട്ടി, ഇ മെയില്‍ ഇല്‍ എല്ലാവര്‍ക്കും ഉള്ളതില്‍ ഒരു കോപി എനിക്കും വെച്ചതില്‍ സന്തോഷം തോന്നി.

ഒന്നു ഓര്‍ത്തപ്പോള്‍ അവള്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. തെറ്റിയത് എനിക്കല്ലേ , ഞാന്‍ ഇപ്പോളും ജീവനോടെ ഉണ്ടല്ലോ ...

4 comments:

jerald varghese said...

Nee mazhaye-pati ezhuthunathukondavum,naatil theere mazha illa :) Kurachu paisa azachu thannal nee ee ezuthu nirthumo? Blog close cheyan ethre venam? Are you open to bribe?

Sowmya Ranjith said...

jeralde,nee paisa ayacho? illenkil ennodu para...njan ayakkam...ennalenkilum avan ee vadham (Kola) nirthumallo////

SMIJAY said...

Thank you friends for your valuable comments.

with pleasure
smiju

Unknown said...

ശരിയാ അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ് അല്ലെ ..!!!
സ്നേഹപൂര്‍വ്വം
പ്രജില്‍ അമന്‍

Search Blog Post