"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

16 June 2011

വേനല്‍ മഴ..



പുറത്തു..മകരചൂട്‌..ഉരുക്കുകയാണു...എല്ലാറ്റിനെയും..ഞാനും ഉരുകുകയാണു...

വെയിലിനെ വക വെക്കാതെ... കുറെ നടന്നു...
ഈ  ചൂടിനേക്കാള്‍.. വലിയ.. ചൂടാണ് അകത്ത്

ഒരുപക്ഷെ.. ഇനി അവളെ കണ്ടെന്നു വരില്ല...
അടുത്ത മുപ്പതിന് ...അവളുടെ വിവാഹമാണ് 
ജീവനേക്കാള്‍ ജീവനായത്.. എന്‍റെ അല്ലാതാകുന്ന നാള്‍ 

എത്ര ശ്രമിച്ചിട്ടും.. അവള്‍ക്കുള്ള വിവാഹ സമ്മാനം...
കണ്ടെത്താന്‍.. എനിക്ക് കഴിയുന്നില്ല..
എന്ത് നല്‍കും.. ഞാന്‍ അവള്‍ക്കു..
എന്‍റെ പ്രണയത്തേക്കാള്‍ വലുതായി..


അതാ അവള്‍.. അവളുടെ അടുത്തേക്ക് അടുക്കും തോറും..
മനസ് നിയന്ത്രണം വിടുന്നു..

എവിടെ.. എനിക്കുള്ള വിവാഹ സമ്മാനം?"...ഒരു ചിരി.. ഒരായിരം കണികൊന്ന.. പൂക്കുന്ന മുഖവുമായി അവള്‍...


"കണ്ണടക്കുക"

ഞാന്‍...പക്ഷെ..എന്തു വെയ്ക്കും..ഈ നനുത്ത കയ്കളില്‍... എവിടെ നിന്നാണി മഴ പെയ്യുന്നത്...





അവളുടെ കയ്യിലെയ്ക്ക്‌ ഇറ്റ്‌ വീണത്‌..എന്‍റെ ഒരു തുള്ളി കണ്ണിരായിരുന്നു..


അവള്‍ മിഴി തുറക്കുമ്മുന്‍പു ഞാന്‍ മുഖം മാറ്റി...
"ഹായ്‌ ...മഴ തുള്ളി...ഇതു വരെ..എനിക്കു കിട്ടിയതില്‍ വെച്ച്‌
എറ്റവും നല്ല സമ്മാനം"


പുറത്തു മഴ പേയ്തു കൊണ്ടെ ഇരുന്നു...
അകത്തും..

1 comment:

Anonymous said...

ഈ മഴ നിലക്കാതിരിക്കട്ടെ...

Search Blog Post