"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

06 July 2014

മരിച്ചുകൊൾക നീ പ്രണയമേ























പ്രണയത്തിന്‍റെ രക്ത തുള്ളികളിൽ മുക്കിയെടുതാണ് 
ഞാനെന്‍റെ തൂലികമുന ചലിപ്പിച്ചത് .. 

ഓർമകളുടെ മൂടുപടം വെട്ടിയെടുത്താണ് 
ഞാൻ നിനക്ക് ജീവൻ നല്കിയത്.. 

ഇതൾ വിരിയാത്ത പൂക്കളെ നുകരാനെത്തുന്ന ശലഭത്തെ
പോലെയാണ് ഞാൻ നിന്‍റെ ചുണ്ടുകളെ ഉമ്മവെച്ചത്

അസ്തമയ സൂര്യന്‍റെ കിരണങ്ങൾ പകർന്നെടുതാണ്  
ഞാൻ നിന്‍റെ നെറ്റിയിൽ സിന്ദൂരം ചാലിചത് ... 

ആയിരം പൂർണ്ണ ചന്ദ്രന്മാരെ സാക്ഷിയാക്കിയാണ് 
ഞാൻ നിന്നിൽ പ്രണയതുള്ളികൾ ചൊരിഞ്ഞത് ... 

ഇന്നു,

എന്‍റെ തൂലികമുനപൊലും തുരുമ്പെടുത്തിരിക്കുന്നു ... 
ചുരത്താൻ പാലില്ലാത്ത സ്തനങ്ങൾ നോക്കി കരയുന്ന 
കുട്ടിയെ പോലെ..  മനസിലെ വാക്കുകൾ.. 

ഓർമകൾക്ക് കൂട്ടായെത്താറുള്ള
മഴമേഘങ്ങൾ പോലും ഇന്നന്യമായിരിക്കുന്നു ... 

പ്രണയം ഇല്ലാതെ, രക്തത്തിന്‍റെ ചുവപ്പില്ലാതെ ... 
ഞാൻ ഇല്ല.....  എന്‍റെ വാക്കുകളും ... 

മരിച്ചുകൊൾക ... നീ ... 
എഴുത്തെന്ന...  എന്‍റെ പ്രണയമേ..
നീ മരിച്ചുകൊൾക..
   

2 comments:

NeEtHu said...

Very nice...thanks for the lines...

Unknown said...

പ്രണയത്തില്‍ ചാലിച്ച ,വിരഹത്തിന്റെ നോവ്‌ പടര്‍ത്തുന്ന നല്ല വരികള്‍.
വേദനയെ അഭിനന്ദിക്കുന്നില്ല .ആശംസകള്‍ സമയം ഉള്ളപ്പോ എന്റെ ബ്ലോഗിലും വരൂ .
http://vayalpoovu.blogspot.com/2013/04/blog-post_1.html

Search Blog Post