"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

22 November 2010

പ്രകൃതി ഭംഗി കൊണ്ടും നന്മനിറഞ്ഞ ഭക്തിയാലും എന്റെ കേരളത്തെ തോല്പിക്കാന്‍ ആരുണ്ട്

കേരളം, കേര വൃക്ഷങ്ങളുടെ നാട് ..   
പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകള്‍ കാട്ടി ഒരുപാട് തവണ എന്നെ അമ്പരപ്പിച്ചിട്ടുണ്ട് ... 
കാടും, മലയും, പുഴകളും, കായലും, കടലും, കാട്ടു വഴികളും എല്ലാമായി ... 
ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു തണുത്ത കാറ്റിന്‍റെ കുളിര്‍മ .. എല്ലാ മതങ്ങളെയും ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന 
സംസ്കാര സമ്പന്നമായ കലകളുടെ ഈറ്റില്ലം ... 


ചീരക്കുഴി ഡാം


അതിരപ്പിള്ളി - വാഴച്ചാല്‍

പീച്ചി ഡാംഗുരുവായൂര്‍ ആനയോട്ടം


കൊച്ചനാം കുളങ്ങര ഭഗവതി ക്ഷേത്രോത്സവംPost a Comment

Search Blog Post