ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്ന ചെലുറ്റ വെള്ളാമ്പല്‍ കൊണ്ടുനല്കാന്‍ വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍ തീരത്ത് പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാന്‍ എന്‍തോഴി ചോല്ലുകില്‍ ചന്ദ്രനെക്കൂടിയും തണ്ടോട് അറുത്തു ഞാന്‍ കൊണ്ടുനല്‍കും...
" ഒരു മഴ വേണം.. ഇടിയോടു കൂടിയൊരു വലിയ മഴ... മനസിനെ കോരിത്തരിപ്പിച്ചതങ്ങനെ പെയ്തിറങ്ങണം.. ഓർമകളേയും, നൊമ്പരങ്ങളേയും ഒഴുക്കികളഞ്ഞ്.. കടലിലെ ഉപ്പു വെള്ളത്തിൽ കലർന്നതില്ലാതാവണം.. ഇനിയുമൊരു മഴവേണം, എനിക്കൊരു മഴവേണം..."
"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ പോലും
നിന്നെ ഓർക്കാതെ.
പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ
എനിക്കുള്ളിൽ ഉണർന്നിരിക്കുന്ന,
നീയെന്ന പ്രണയം വിസമ്മദിക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment