"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

26 October 2010

യൌവ്വനം

The Twilight Saga: Eclipse (Two-Disc Special Edition)
ഇന്നലെ രാത്രി അയാള്‍ തന്റെ യവ്വനത്തെ കാര്‍ന്നു തിന്നുകയായിരുന്നു. വാവലുകള്‍ കായ്കളില്‍ പുണരും പോലെ, ആ രാത്രി തനിക്കു പ്രിയപ്പെട്ടതായി.

 ഇനി ആര്‍ക്ക് വേണ്ടി കാത്തിരിക്കണം. ഒരു ചങ്ങലയുടെ ബലത്തില്‍ അയാള്‍ കെട്ടിയ താലിയുടെ ഉറപ്പിലോ. ഇല്ല ഇനി അതിനാവില്ല.

 വര്‍ഷങ്ങളുടെ നോവുണ്ട് ആ കാത്തിരിപ്പിന്, കഴുത്തിലെ താലി മനസ്സില്‍ മുറുകും മുന്‍പ്‌ സ്നേഹത്തിന്റെ അലകള്‍ ദേഹത്ത് അടങ്ങും മുന്‍പ്‌, തനിച്ചായ വേദന.

 അപ്പോളും ഒരു കടലിന്റെ അകലം മാത്രം. അതും മനസ്സില്‍ താലോലിച്ച് നീ തന്ന സ്നേഹം പക്ഷെ നീണ്ട കൊടും വര്‍ഷങ്ങള്‍ എന്നെ തളര്‍ത്തിയിരിക്കുന്നു.

 നിനക്ക് വേണ്ട എന്ന സത്യം അത് മനസിലാക്കാന്‍ ഇനിയും വൈകികൂടാ. ആ കാഴ്ചകള്‍ എന്നെ ഇവിടെ എത്തിച്ചു. ഈ രൂപത്തില്‍, ഈ ഭാവത്തില്‍, ഈ വേഷത്തില്‍.

 നീ എന്ന സത്യം തേടി ഇനിയും ഒഴുക്കിന്റെ ദിശയില്‍ ഞാന്‍ ചലിക്കുകയാണ് കാലചക്രങ്ങള്‍ യൌവനം കവര്‍ന്നെടുക്കും വരെ ...

1 comment:

Anonymous said...

boologathu kallan keriye......ini aarkum rekshayilla....

the magnificent thief.

Search Blog Post