ഒരു ജൂണ്‍ മാസത്തിലെ വിങ്ങിപ്പൊട്ടലിനായി കാത്തിരിക്കുന്ന മാനത്തെ അപൂപ്പന് താടികളായി മേഘങ്ങള്‍ അവ കലങ്ങിയ പുഴപോലെ ഇടീമിന്ന്ലലുകല്ക്കായി കാത്തിരുന്നു. കൊന്ന പൂത്തതും കൊറ്റികള്‍ വന്നതും ഉല്‍സവപ്പറമ്പുകള്‍ നിറഞ്ഞതും ഒന്നും അവന് അറിഞ്ഞില്ല ചില ചിരികല്ക്കിടയില് ഒളിപ്പിച്ചു വെച്ച വിധ്വഷത്തിന്റെ പുറമ്പോക്കുകള്‍ അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ, ഇനി നടക്കാനില്ലാത്ത അസ്തമയ സൂര്യനെപ്പോലെ അധ്യയനത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടതും അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ ഒരു മാറ്റത്തിന്റെ വസന്തകാലത്തിനായി കൊതിപൂണ്ട മനസുമായി ഏതൊ ജന്മപുണ്യത്തിലെ സുക്രുതത്തിനായി അവന് കാത്തിരുന്നു മാറ്റത്തിന്റ വേനല്‍ മഴ വരുന്നതും കാത്ത്.
വാക്കുകളും മനസും പ്രവൃത്തിയും എന്തിന് മുഖത്തെ പുഞ്ചിരിപോലും വിലക്കെടുത്ത് കച്ചവടക്കണ്ണ് മാത്രം ലക്ഷ്യം വെച്ചു തന്നെ ഉപജീവിപ്പിക്കുന്ന സ്ഥാപനത്തിനൊട് മനസ് മരിച്ചിട്ടും ഒരു പാവക്കൂത്തിലെ പാവയായി ആരുടെയൊക്കെയൊ ചിരടുവലികല്ക്കായി തന്റെ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോളും മാറ്റത്തിന്റയും മനസിലെ ലക്ഷ്യങളുടെയും കൂമ്പാരം വലുതായിക്കൊണ്ടിരുന്നു.
കെട്ടിവലിക്കുന്ന ചെരടില്‍ നിന്നും പൊട്ടിപ്പോകാന്‍ വെമ്പുന്ന പട്ടം പോലെ ജീവിതം അവനെ കൊഞ്ഞനംകുത്തി ആ ചെരടില്‍ കിടക്കുമ്പോഴും തന്റെ മനസിലെ വര്‍ണ്ണങ്ങള്‍ മനസ്സിലാക്കാനും ഇഷ്ട്പ്പെടാനും അതിന്റെ രൂപത്തിലും ഭാവത്തിലും ഒരു ഭാഗവത്താവാനും ആരൊക്കെയൊ പിന്തുടരും പോലെ.. ആരും കാണാതെ കാറ്റിന്റെ ദിശയില്‍ ദൂരെ മരച്ചില്ലകല്ക്കിടയില് ഒളിച്ചിരിക്കാന്‍ എന്നോ മനസ് ആഗ്രഹിച്ചിരുന്നു എന്നാല്‍ ഏകാന്തതയുടെ ദുര്‍ചിന്തകള്‍ മനസിനെ ആക്രമിക്കുന്നതിനു വിട്ടുകൊടുക്കാന്‍ അവന് തയ്യാറായില്ല.
നീ ആഗ്രഹിക്കുന്ന മാറ്റം നിന്നെത്തേടിയെത്തുന്നു എന്നു പറഞ്ഞു പറന്നു പോകുന്ന ദേശാടനക്കിളികളും എന്തൊ പറയാന്‍ ബാക്കി വെച്ചപോലെതോന്നി ഒടുവില്‍ ചിരടില്നിന്നറ്റ് ലക്ഷ്യമില്ലാതെ ദൂരെ ദൂരെ കാറ്റിന്റെ ദിശയില്‍ പറന്ന് എവിടെയെന്നറിയാതെ എന്തെന്നറിയാതെ അകലങളില് തനിക്കായി മാത്രം കാത്തിരിക്കുന്ന കുറ്റിക്കട്ടിലെ മരച്ചില്ലയില്‍ കീറുമ്പോളും കാണുന്നു മനസില്‍ പൊലിഞ്ഞ് പോകുന്ന വര്‍ണ്ണ സ്വപ്നങ്ങള്‍ നിറകടലാസുകഷ്ണത്തിന്റെ രൂപത്തില്‍……
1 comment:
Nee marikyunathada nalathu.jeevichirunittu oru karyavum illa.Nee eppo entte aduthu udayirunekil....ammachiyaane thaliyene.
Post a Comment