"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

10 November 2015

കണ്ണാടിച്ചില്ലുകൾ


അതെ, അവയിപ്പോൾ എന്‍റെ മനസ്സിലെ
കണ്ണാടി ചില്ലുകളാണ് ..
ചിത്രങ്ങൾ വ്യക്തമാവാത്ത,
ശരീരത്തെ അഗ്രഭാഗങ്ങൾ കൊണ്ട്
മുറിവേൽപ്പിക്കാൻ കഴിവുള്ള
ഓർമകചില്ലുകൾ ...

ഒരു കാലത്ത് അവ എന്‍റെ സ്വപ്നങ്ങൾക്ക്
മിഴിവാർന്ന ചിത്രങ്ങൾ തന്നു,
പ്രഭാത രശ്മികളുടെ സൗന്ദര്യം തന്നു
പക്ഷെ, ഇന്നതെന്‍റെ ഓർമകളെ
കുത്തിനോവിക്കുന്ന ചില്ലു കഷണങ്ങളാണ്
നിറം മങ്ങിയ മങ്ങിയ
വെറും ചില്ല് കഷണങ്ങൾ ...

No comments:

Search Blog Post