"ഇന്നെനിക്ക് എത്ര ശ്രമിച്ചിട്ടും മഴയെ ഇഷ്ട്ടപെടാന്‍ ആവുന്നില്ല, നീ നല്‍കുന്ന തണുപ്പ് എന്‍റെ ഓര്‍മകളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എന്‍റെ നെഞ്ചിന്‍ കൂടിന്നും അപ്പുറം, നിന്‍റെ തണുപ്പില്‍, എന്‍റെ പ്രണയിനി, മറ്റൊരാളുടെ നെഞ്ചില്‍ ശയിക്കുമ്പോള്‍, എങ്ങിനെയാണ് എനിക്ക് നിന്നെ ഇഷ്ട്ടപ്പെടാനാവുക..."
മഴ ഓര്‍മകളുടെ നൊമ്പരം പോലെ , സ്വപ്നങ്ങളുടെ ഭാവം പോലെ, വെളുത്ത മഴത്തുള്ളികള്‍ വീണിടത്ത് ഒരു അടയാളം മാത്രം ശേഷിപ്പിച്ചു, ചിലപ്പോള്‍ കൂട്ടത്തില്‍ കൂടി എവിടെയോ അപ്രത്യക്ഷമാവുന്നു.
ഒന്നുറങ്ങണമെന്നുണ്ടെനിക്ക്, ഒരിക്കൽ‍ പോലും നിന്നെ ഓർക്കാതെ. പക്ഷെ, ഇനിയും നീ എന്‍റെതല്ലെന്ന സത്യമുൾക്കൊള്ളാൻ എനിക്കുള്ളിൽ‍ ഉണർ‍ന്നിരിക്കുന്ന, നീയെന്ന പ്രണയം വിസമ്മദിക്കുന്നു...

02 November 2010

ജീവിതം



പണ്ട് കുഞ്ഞുണ്ണി മാഷ് പറയുമായിരുന്നു " എന്നും ഹോട്ടലിലേക്ക്  പോകുമ്പോള്‍ കരുതും ഇന്ന്  വ്യത്യസ്തമായ ഒന്ന് ഓര്‍ഡര്‍ ചെയ്യണമെന്ന് പക്ഷെ വെയ്റ്റര്‍ വരുമ്പോള്‍ പറയും രണ്ട് ഇടലി ഒരു വട " നമ്മുടെ ജീവിതവും ഈ ഹോട്ടലിലേക്കുള്ള യാത്ര പോലെയാണ്  പലതും പറയാനും ചെയ്യാനും വൈകി പോകുന്ന യാത്ര ...

No comments:

Search Blog Post